Advertisement

ഇന്ത്യയെ ഹിറ്റ്‌ലറുടെ ജര്‍മ്മനിയും മുസോളനിയുടെ ഇറ്റലിയുമാക്കാന്‍ ആര്‍എസ്എസ് ശ്രമം; പിണറായി വിജയന്‍

February 12, 2018
Google News 0 minutes Read
Pinarayi vijayan CPM pinarayi vijayan hospitalized

ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ സൈന്യം ആറോ ഏഴോ മാസങ്ങള്‍ക്കൊണ്ടു ചെയ്യുന്ന കാര്യം വെറും മൂന്ന് ദിവസത്തിനുള്ളില്‍ ആര്‍എസ്എസ് ചെയ്യുമെന്ന് പ്രസംഗിച്ച മോഹന്‍ ഭാഗവതിനെയും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ ഭരണഘടനയുടെ സത്തയെത്തന്നെ വെല്ലുവിളിക്കുന്നതാണെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു.

രാജ്യത്തിന്റെ ഐക്യം തകര്‍ത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ആര്‍എസ്എസ്സിന്റെ നിഗൂഢ ലക്ഷ്യമാണ് ഇത്തരം മോശം പരാമര്‍ശങ്ങളിലൂടെ പുറത്തുവരുന്നത്. ഇന്ത്യയെ ഹിറ്റ്‌ലറുടെ ജര്‍മ്മനി പോലെയോ മുസോളനിയുടെ ഇറ്റലി പോലെയോ മാറ്റാനുള്ള രീതികളാണ് ആര്‍എസ്എസ് കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തിന്റെ സൈന്യത്തെ താറടിച്ച് സംസാരിച്ച മോഹന്‍ ഭാഗവതിന്റെ പരാമര്‍ശങ്ങളോട് സ്വന്തം നിലപാട് വ്യക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. ബീഹാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോളായിരുന്നു മോഹന്‍ ഭാഗവതിന്റെ വിവാദ പരാമര്‍ശങ്ങള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here