Advertisement

അത് സോപ്പ് തേച്ച് കുളിയായിരുന്നില്ല; മരണവെപ്രാളമായിരുന്നു!

February 12, 2018
0 minutes Read

ഈ കുഞ്ഞനെലിയുടെ കുളി കാണാത്തവരുണ്ടാകില്ല. ഒരു എലി ഇങ്ങനെയൊക്കെ സോപ്പ് തേച്ച് കുളിക്കുമോ എന്ന നമ്മുടയെല്ലാം ആശ്ചര്യത്തിന് ചൂടേകിയാണ് സൈബര്‍ ലോകത്ത് ഈ വീഡിയോ ഓടി തള്ളിയത്. എന്നാല്‍ അത് കുളിയായിരുന്നില്ലെന്നാണ് ഈ കുളിയ്ക്ക് പിന്നിലെ രഹസ്യം തേടിയവര്‍ കണ്ടെത്തിയിരിക്കുന്നത്. ജന്തുശാസ്ത്ര അധ്യാപകരുടേതാണ് കണ്ടുപിടുത്തം. എലി കുളിച്ചതല്ല് അത് സോപ്പോ ഷാംപുവെ ആരോ ദേഹത്ത് തേച്ച് കൊടുത്തതാണ്. ഈ കുളിയ്ക്ക് ശേഷം എലി ചത്ത് പോയിട്ടുണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്. ശരീരത്ത് ചേരാത്ത വസ്തു ശരീരത്ത് നിന്ന് മാറ്റാന്‍ എലി കാണിക്കുന്ന പരാക്രമമാണ് നമ്മളെല്ലാം കുളിയായി തെറ്റിദ്ധരിച്ചത്. ഫിൻലൻഡിലെ ഹെൽസിങ്കി സർവകലാശാലയിലെ അൽബൻ റാറ്റ് ബയോളജി ഗവേഷകരും ഇത് ശരിയാണെന്ന് സമ്മതിച്ചിട്ടുണ്ട്. കൂടാതെ എലിയുടെ കാല് പശപോലെ എന്തോ വച്ച് ഒട്ടിച്ച് വച്ചിരിക്കുകയായിരുന്നെന്നും ഗവേഷകര്‍ പറയുന്നു.  

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top