വിവാഹ ഘോഷയാത്രയ്ക്കിടെ വരന്റെ കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറി; 25 പേർക്ക് പരിക്ക്; 9 പേരുടെ നില അതീവ ഗുരുതരം

വിവാഹ ഘോഷയാത്രയ്ക്കിടെ വരന്റെ കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറി 25 പേർക്ക് പരിക്ക്. ഇതിൽ ഒൻപത് പേരുടെ നില അതീവ ഗുരുതരമാണ്. റോഡിലൂടെ നൃത്തവും പാട്ടുമായി നീങ്ങുന്നതിനിടയിലാണ് വരൻ സഞ്ചരിച്ച വാഹനം ജനകൂട്ടത്തിലേയ്ക്ക് പാഞ്ഞുകയറിയത്.
ഡ്രൈവർ ബ്രേക്കിന് പകരം ആക്‌സിലേറ്ററിൽ കാൽ അമർത്തിയതാണ് അപകടത്തിന് കാരണമായതിന്നു പറയുന്നു. വരനൊപ്പം കാറിൽ കുട്ടികളുമുണ്ടായിരുന്നു. വാഹനം ഓടിച്ചുകയറ്റിയ ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾ മദ്യലഹരിയിലായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഛത്തീസ്ഗൻഡിലെ ജാഞ്ജ്ഗിർ ചമ്പ ജില്ലയിൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
Drunk friend rams groom car into wedding procession
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here