റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിന് പുതിയ മൊബൈൽ ആപ്പ്

mobile app for railway ticket booking

ജനറൽ, സീസൺ ടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റും ബുക്ക് ചെയ്യാൻ റെയിൽവേ പുതിയ മൊബൈൽ ആപ്ലിക്കേഷൻ(യു.ടി.എസ്. ആപ്പ്) ആരംഭിച്ചു.

ഈ ആപ്പ് വഴി യാത്രക്കാരന് പേപ്പർ ടിക്കറ്റും പേപ്പർ രഹിത ടിക്കറ്റും എടുക്കാനാകും. ദക്ഷിണ പശ്ചിമ റെയിൽവേയ്ക്ക് കീഴിലെ സ്റ്റേഷനുകളിൽ മാത്രമേ പേപ്പർ രഹിത ടിക്കറ്റ് എടുക്കാനാവുകയുള്ളൂ. എന്നാൽ, ഇന്ത്യൻ റെയിൽവേയുടെ ഏതു സ്റ്റേഷനുകളിലെ ആവശ്യങ്ങൾക്കും പേപ്പർ ടിക്കറ്റ് ഉപയോഗിക്കാം.

ആൻഡ്രോയിഡ്/ വിൻഡോസ് സ്മാർട്ട് ഫോണുകളിൽ ആപ്പ് ലഭ്യമാകും. യാത്രക്കാരൻ റെയിൽവേ വാലറ്റിൽ (ആർ വാലറ്റ്) പണം നിക്ഷേപിക്കണം. ആർ വാലറ്റിൽ 100 രൂപ മുതൽ 5000 രൂപ വരെ നിക്ഷേപിക്കാം. തുടർന്ന് യാത്രയുടെ ആവശ്യമനുസരിച്ച് ആപ്പ് വഴി ബുക്ക് ചെയ്യാം. ആർ വാലറ്റ്, പേ ടിഎം, മൊബിക്വിക് എന്നിവ വഴി ടിക്കറ്റ് തുക നൽകാം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More