പാലക്കാട് ജില്ലാ ആശുപത്രിയിൽ രോഗി മരിച്ചത് അനാസ്ഥകാരണമെന്നാരോപിച്ച് നഴ്‌സിന് നേരെ കയ്യേറ്റം

പാലക്കാട് ജില്ലാ ആശുപത്രിയിൽ രോഗി മരിച്ചതിനെ തുടർന്ന് സംഘർഷം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലമാണ് രോഗി മരിച്ചതെന്നാരോപിച്ച് ബന്ധുക്കൾ നഴ്‌സിനെ കയ്യേറ്റം ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് നഴ്‌സുമാർ പ്രകടനം നടത്തി.
തേങ്കുറിശ്ശി സ്വദേശി അനന്തനെ തലറക്കവും ശർദ്ദിയുമായി കഴിഞ്ഞ ദിവസം രാത്രിയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി ഒന്നരയോടെ രോഗിക്ക് ഷുഗർ കുറഞ്ഞപ്പോൾ ട്രിപ്പ് ഇട്ടിരുന്നു.
എന്നാൽ മതിയായ ചികിത്സ നൽകാത്തതിനെ തുടർന്നാണ് രോഗി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
അതേസമയം, ഡോക്ടർ പരിശോധിച്ച ശേഷം കൃത്യമായി രോഗിയെ പരിചരിച്ചിരുന്നുവെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് പറഞ്ഞു.
palakkad district hospital patient died
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here