Advertisement

ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

February 13, 2018
Google News 0 minutes Read
death

ഓ​ടു​ന്ന ട്രെ​യി​നി​നു മു​ന്നി​ൽ​നി​ന്നു സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച രണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ട്രെയിനിന് അടിയില്‍പ്പെട്ട് മരിച്ചു. കൊൽ​ക്ക​ത്ത​യി​ലാണ് സംഭവം.  ഇന്നലെ വൈകിട്ട് നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ ഡും​ഡു​മി​നും ബെ​ൽ​ഗാ​രി​യ​യ്ക്കും ഇ​ട​യ്ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ള​ത്തി​ൽ​നി​ന്നു സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ വിദ്യാര്‍ത്ഥികളെ ലോ​ക്ക​ൽ ട്രെ​യി​ൻ ഇടിയ്ക്കുകയായിരുന്നു. ര​ണ്ടു കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഒരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ബെ​ൽ​ഗാ​രി​യ​യി​ലെ ഭാ​യ്ര​ബ് ഗാം​ഗു​ലി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​രി​ച്ച കു​ട്ടി​ക​ൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here