സാരിയുടുത്ത് 13,000 അടിയിൽ സ്‌കൈഡൈവിങ് നടത്തി ശീതൾ മഹാജൻ പറന്നടുത്തത് ലോക റെക്കോർഡിലേക്ക്; വീഡിയോ

പ്രശസ്ത സ്‌കൈഡൈവറും സ്‌പോർട്‌സ്‌പേഴ്‌സണുമായ ശീതൾ മഹാജൻ സാരിയുടുത്ത് സ്‌കൈഡൈവിങ്ങ് ചെയ്യുന്ന വീഡിയോ പുറത്ത്. 1300 അടിയിൽ നിന്നുമാണ് ശീതൾ സ്‌കൈഡൈവിങ് ചെയ്യുന്നത്. ഇതിലൂടെ പുതിയ റെക്കോർഡും ശീതൾ സ്വന്തമാക്കി.
പരമ്പരാഗത മറാത്തി സാരിയുടുത്താണ് ശീതൾ സ്‌കൈഡൈവിങ് ചെയ്യുന്നത്. സാധാരണ സ്‌കൈഡൈവിങ്ങിൽ അതിനായി തയ്യാറാക്കിയ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. സാരിയുടുത്ത് സ്‌കൈഡൈവിങ് ചെയ്യുന്നത് അത്യധികം അപകടം നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ ഇതിനായി ഏറെ തയ്യാറെടുപ്പുകൾ എടുക്കേണ്ടി വന്നു ശീതളിന്.
റെക്കോർഡുകൾ ശീതൾ സ്വന്തമാക്കുന്നത് ഇതാദ്യമല്ല. 6 ലോക റെക്കോർഡുകൾ, 12 ദേശിയ റഎക്കോർഡുകൾ എന്നിവ ശഈതൾ സ്വന്തമാക്കിയിട്ടുണ്ട്. 2011 ൽ പത്മശ്രീയും ശീതളിനെ തേടി എത്തിയിട്ടുണ്ട്.
#WATCH Padma Shri awardee Sheetal Mahajan Rane skydived wearing a traditional Maharashtrian Nauvari Saree from a height of 13,000 feet in Thailand pic.twitter.com/20rgUJ6fIU
— ANI (@ANI) February 13, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here