ശിവരാത്രി പ്രസാദത്തിൽ ഭക്ഷ്യവിഷബാധ; 1500 പേർ ആശുപത്രിയിൽ

മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് വിതരണം ചെയ്ത പ്രസാദം കഴിച്ച് 1500ഓളം ഗ്രാമീണർ ചികിത്സ തേടി.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ബർവാനിയിലെ ഒരു ആശ്രമത്തിൽ നിന്ന് നൽകിയ പ്രസാദം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പ്രസാദമായി നൽകിയ പായസം കഴിച്ചവർക്ക് ഛർദ്ദിലും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. ഇവരെ അടുത്തുള്ള ജില്ലാ ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കുറ്റക്കാരായവരെ ഉടൻ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here