ബസ് ചാര്‍ജ്ജ് വര്‍ദ്ധന: മന്ത്രി സഭായോഗം ഇന്ന്

ബസ് ചാര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. മിനിമം ചാര്‍ജ്ജ് എട്ട് രൂപയാക്കാനാണ് ഇന്നലെ എല്‍ഡിഎഫ് ശുപാര്‍ശ ചെയ്തത്. നിരക്ക് വര്‍ധിക്കുന്നതോടെ കെ.എസ്.ആര്‍.ടി.സിക്ക് ദിവസം 23 ലക്ഷം രൂപയുെട അധികവരുമാനം ലഭിക്കും.നിരക്ക് വര്‍ധിക്കുന്നതോടെ കെ.എസ്.ആര്‍.ടി.സിക്ക് ദിനം പ്രതി 2300937 രൂപയുടെയും മാസം ഏഴുകോടിയുടേയും അധിക വരുമാനം ഉണ്ടാകും. നിരക്ക് കൂട്ടിയ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി നിലവില്‍ ഈടാക്കുന്ന പെന്‍ഷന്‍ സെസ് എടുത്തുകളയാന്‍ സാധ്യതയുണ്ട്.
ഫാസ്റ്റിന് 11രൂപ, സൂപ്പര്‍ ഫാസ്റ്റിന് 15,ഡീലക്സിന് 22, ലക്ഷ്വറിയ്ക്ക് 44, വോള്‍വോയ്ക്ക് 45എന്നിങ്ങനെയാവും മിനിമം ചാര്‍ജ്ജ്. 2014മെയ് മാസത്തിലാണ് സംസ്ഥാനത്ത് ഒടുവില്‍ ബസ് ചാര്‍ജ്ജ് കൂട്ടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here