ടി പി വധം; ഗൂഡാലോചനക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ

ടി പി ചന്ദ്രശേഖരൻ വധ ഗൂഡാലോചനക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ. സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു . ഒരു കേസിൽ രണ്ട് എഫ്ഐആര്‍ നിലനിൽക്കില്ലെന്നും ഇതു നിയമപരമല്ലെന്നും സർക്കാർ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി. കൊലപാതകക്കേസിൽ കേരള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യ പ്രതികളെ കോടതി ശിക്ഷിച്ചതാണ് . കേസിലെ മറ്റ് പ്രതികളെ തെളിവില്ലന്ന് കണ്ട് വിട്ടയച്ചു .തുടർന്ന് വധ ഗുഡാലോചനക്കേസിൽ ചോമ്പാല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതികളെ തെളിവില്ലെന്ന് കണ്ട് കോടതി വിട്ടയച്ചിരുന്നുവെന്ന് ആദ്യന്തര വകുപ്പ് സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെകെ രമ സർക്കാരിന് നല്കിയ പരാതിയെ തുടർന്ന് എടച്ചേരി പൊലീസ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തു . സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും അന്വേഷണം ഏറ്റെടുക്കാൻ സിബിഐ വിസമ്മതിച്ചെന്നും മുഖ്യ പ്രതികൾ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ തുടരന്വേഷണമാണ് വേണ്ടതെന്ന്സിബിഐ അറിയിച്ചതായും സർക്കാർ വ്യക്തമാക്കി .ചോമ്പാല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് അന്വേഷിച്ച് കുറ്റപത്രം നൽകിയതാണ്. ഈ കേസിൽ പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയ സാഹചര്യത്തിൽ മറ്റൊരു അന്വേഷണം വേണ്ടന്ന് ഡയറക്ടർ
ജനറൽ ഓഫ് പ്രോസി കൂഷൻ നിയമോപദേശം നൽകിയിരുന്നതായും സർക്കാർ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here