യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം; സിഐടിയു പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ ചാലോട് സ്വദേശിയായ സിഐടിയു പ്രവര്‍ത്തകനെയാണ് പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടില്ല. എന്നാല്‍ അന്വേഷണം പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. സിപിഎമ്മിനെ സഹായിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കൊലപാതകത്തിന് നേരിട്ട് എത്തിയ സംഘത്തെകുറിച്ച് ഇതുവരെയും യാതൊരു അറിവും ലഭിച്ചിട്ടില്ല. ആക്രമികള്‍ സഞ്ചരിച്ച വാഹനത്തെ കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭ്യമായിട്ടില്ല. ഇതെല്ലാം കേസിനെ അട്ടിമറിക്കാനാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. കൊലപാതകികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
അതേസമയം, അക്രമികള്‍ എത്തിയ വാഹനം ഫോര്‍രജിസ്‌ട്രേഷന്‍ അടയാളപ്പെടുത്തിയാതാണെന്നാണ് തെളിവുകള്‍. എന്നാല്‍ ഈ വാഹനം മുന്‍പ് രജിസ്‌ട്രേഷന്‍ ചെയ്തതാണെന്നും അക്രമികള്‍ രജിസ്‌ട്രേഷന്‍ സ്റ്റിക്കര്‍ പിന്നീട് ഒട്ടിച്ചതാണെന്നും പോലീസ് നിഗമനത്തിലെത്തിയിരിക്കുന്നു. സിഐടിയു പ്രവര്‍ത്തകന്‍ തന്നെയാണ് ഈ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട ശുഹൈബിനോട് പ്രദേശത്തെ സിഐടിയു പ്രവര്‍ത്തകര്‍ക്ക് പകയുള്ളതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ പേരിൽ മുൻപ് സംഘർഷവും നടന്നിരുന്നു. സംഘർഷത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത ശുഹൈബിനെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. റിമാൻഡ് കാലാവധി പൂർത്തിയാക്കി ജാമ്യത്തിലിറങ്ങിയപ്പോഴാണ് ശുഹൈബ് കൊല്ലപ്പെട്ടത്. റിമാൻഡ് തടവുകാരനായി എത്തിയ ശുഹൈബിനെ ജയിലിൽ വച്ചും ആക്രമിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here