കസവനുഹള്ളിയില് കെട്ടിടം തകര്‍ന്നുവീണ് അപകടം; നാല് തൊഴിലാളികള്‍ മരിച്ചു

കര്‍ണാടകയിലെ കസവനുഹള്ളിയില് ബഹുനില കെട്ടിടം തകര്‍ന്നുവീണ് നാല് തൊഴിലാളികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇനിയും 15 ലേറെ പേര് കെട്ടിടത്തിനു അടിയില്‍ കുടുങ്ങികിടക്കുന്നതായി വിവരങ്ങളുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എട്ടോളം തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ബംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിൽ താമസക്കാരായ മലയാളിയായ കുഞ്ഞി അഹമ്മദിന്റെ പേരിലുള്ള കെട്ടിടമാണിത്. കസവനഹള്ളിയിലെ സെൻട്രൽ ജയിൽ റോഡിൽ ഹരാലുരിനു സമീപമുള്ള കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആറുവർഷമായി നടന്നുവരികയാണ്. അനധികൃതമായി നടന്ന നിർമാണമാണ് അപകടത്തിൽ കലാശിച്ചതെന്ന് അധികൃതർ പറയുന്നു. മൂന്നു നില കെട്ടിടത്തിനു മാത്രമാണ് അനുമതിയുണ്ടായിരുന്നത്. കഴിഞ്ഞ രണ്ടു വർഷമായി നിർത്തിവച്ച നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചപ്പോഴാണ് അപകടം ഉണ്ടായത്.
#Karnataka: Building on Kasuvanahalli’s Sarjapur road collapses. People suspected to be trapped. More details awaited. pic.twitter.com/AsRGA9YC9e
— ANI (@ANI) February 15, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here