നഴ്സുമാര്‍ പണിമുടക്കുന്നു; പ്രതിഷേധം ശക്തമാക്കി യുണൈറ്റഡ് നഴ്സസ് അസോസിയേഷന്

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ പണിമുടക്കാരംഭിച്ചു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ ആഹ്വാനപ്രകാരമാണ് ഇന്ന് രാവിലെ ഏഴിന് തുടങ്ങിയ 24 മണിക്കൂര്‍ പണിമുടക്കില്‍ നഴ്സുമാര്‍ ഒന്നടങ്കം രംഗത്തെത്തിയത്. ചേര്‍ത്തല കെവിഎം ആശുപത്രിയ്ക്ക് മുന്നിലാണ് സമരം നടക്കുന്നത്. ആറു മാസമായി ചേര്‍ത്തലയില്‍ നടക്കുന്ന സമരത്തിനും യുഎന്‍എ ജനറല്‍ സെക്രട്ടറി സുജനപാല്‍ അച്യുതന് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് വിവിധ സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള നഴ്സുമാര്‍ പണിമുടക്കിലൂടെ പ്രതിഷേധിക്കുന്നത്. കഴിഞ്ഞദിവസം ആശുപത്രിക്കു മുന്നിൽ ദേശീയപാത ഉപരോധിച്ച സമരക്കാർക്കു നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ജയിൽ നിറയ്ക്കൽ സമരത്തിന് യുഎൻഎ ആഹ്വാനം ചെയ്തിരുന്നു. സ്വകാര്യ ആശുപത്രികളിലെ ഐസിയു എമർജൻസി വിഭാഗങ്ങളിലൊഴികെയുള്ള നഴ്സുമാരാണ് പണിമുടക്ക് സമരത്തിൽ പങ്കെടുക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here