കാസർകോട്ട് മദ്യശാലക്ക് തീപിടിച്ചു

കാസർകോട്ട് മദ്യശാലക്ക് തീപിടിച്ചു. രാവിലെ ഏഴരയോടെയാണു വിവരം പുറത്തറിയുന്നത്. നഗരത്തിലെ ഹോട്ടൽ ഹൈവേ കാസിലിലാണു തീപിടിത്തമുണ്ടായത്. ഹോട്ടൽ അടക്കമുള്ള ബാറിലാണു തീപടർന്നത്. മദ്യക്കുപ്പികൾക്കും തീ പിടിച്ചു നശിച്ചു. നാലുമുറികളിലുണ്ടായിരുന്ന താമസക്കാരെ പുറത്തിറക്കി.
ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതാണു വിവരം. അഗ്‌നിശമനസേനയെത്തി തീയണച്ചു. ചില്ലറിൽ ഷോർട്ട് സർക്യൂട്ടായതാണു തീപിടിത്തത്തിനു കാരണമെന്നു വിലയിരുത്തുന്നു.
fire
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here