ഇനി മത്സ്യത്തിലെ മായം കണ്ടെത്താം, ഈസിയായി

മത്സ്യങ്ങളിലെ മായം കണ്ടെത്തുന്നതിന് പുതിയ മാര്‍ഗ്ഗം. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയാണ് ഇതിന് പിന്നില്‍. സിഫ് ടെസ്റ്റ് എന്ന പേരിലാണ് പരിശോധനാ കിറ്റ് പുറത്തിറക്കിയിരിക്കുന്നത്. രണ്ട് തരം കിറ്റുകളാണ്ഉള്ളത്. ഒരു കിറ്റില്‍ അമ്പത് സ്ടിപ്പുകളാണ് ഉണ്ടാകുക. നൂറ് രൂപയാണ് വില. മീനിന്റെ പുറത്ത് ഉരസിയ കടലാസില്‍ പ്രത്യേക ലായനി പുരട്ടുമ്പോള്‍ ഉണ്ടാകുന്ന നിറവ്യത്യാസം നോക്കി മായം തിരിച്ചറിയാം.മീനിലെ രാസവസ്തുസാന്നിധ്യം കണ്ടെത്താന്‍ വികസിപ്പിച്ച പരീക്ഷണപ്പേപ്പറുകളുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരത്തിലെ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ചില മത്സ്യങ്ങളില്‍ ഫോര്‍മലിന്‍ കണ്ടെത്തിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here