Advertisement

പെരിയാറിലെ മത്സ്യക്കുരുതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിന് വീഴ്ച പറ്റി; ഫോർട്ടുകൊച്ചി സബ് കളക്ടറുടെ റിപ്പോർട്ട്

May 27, 2024
Google News 2 minutes Read

പെരിയാറിലെ മത്സ്യക്കുരുതിയിൽ മലനീകരണ നിയന്ത്രണ ബോർഡിന് വീഴ്ച സംഭവിച്ചതായി ഫോർട്ട് കൊച്ചി സബ് കളക്ടറുടെ റിപ്പോർട്ട്. മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി പ്രത്യേക നീരീക്ഷണ സംവിധാനം വേണമെന്നും റിപ്പോർട്ടൽ പറയുന്നു. കു ഫോസിൻ്റെയും മലനീകരണ നിയന്ത്രണ ബോർഡിൻ്റെയും കണ്ടെത്തെലുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിക്ക് കൈമാറി. മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം കലർന്നതല്ല എന്ന കണ്ടെത്തൽ ആവർത്തിക്കുകയാണ് മലിനീകരണ നിയന്ത്രണ ബോർഡ്.

പെരിയാറിലെ മത്സ്യക്കുരുതിയിൽ കുഫോസ് റിപ്പോർട്ട് ശരിവെക്കുന്ന തരത്തിൽ ആണ് സബ് കളക്ടറുടെ റിപ്പോർട്ട് .സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച ഉണ്ടായി.വ്യവസായ മേഖലയിലെ സ്ഥാപനങ്ങളുടെ നിരീക്ഷണ സംവിധാനം അപര്യാപ്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്. അതേസമയം പെരിയാറിൽ രാസമാലിന്യം കലർന്നതല്ല മത്സ്യക്കുരുതിക്ക് കാരണമെന്ന പരിശോധന റിപോർട്ടിൽ ഉറച്ചു നിൽക്കുകയാണ് മലനീകരണ നിയന്ത്രണ ബോർഡ്. പെരിയാറിൽ മാലിന്യം ഒഴുക്കിയ രണ്ട്
എ കെ കെമിക്കൽസ്, അർജുന നാച്ചുറൽസ് എന്നീ കമ്പനികൾക്ക് നോട്ടീസ് നൽകും

പെരിയാറിലെ നിരീക്ഷണ സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ മലനീകരണ നിയന്ത്രണ ബോർഡ് ഓഫീസിൽ പ്രതിഷേധിച്ചു. കാമറകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനം ഇന്ന് ആരംഭിക്കുമെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ വിശദീകരണം.

Story Highlights : Sub collector report on Mass fish death in Periyar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here