Advertisement

കാനം മറുപടി അര്‍ഹിക്കുന്നില്ല; കെ.എം മാണി

February 15, 2018
Google News 0 minutes Read
K.M Mani2

തനിക്കെതിരെയും കേരള കോണ്‍ഗ്രസിനെതിരെയും നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടികളൊന്നും അര്‍ഹിക്കുന്നില്ലെന്ന് കെ.എം മാണി. ജനങ്ങള്‍ക്ക് തന്നെ നന്നായിട്ടറിയാം. തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വോട്ട് നേടി വിജയിച്ച പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. അങ്ങനെയുള്ള പാര്‍ട്ടിക്കും തനിക്കും ആരുടേയും പ്രോഗസ് റിപ്പോര്‍ട്ട് ആവശ്യമില്ലെന്നും കെ.എം മാണി തുറന്നടിച്ചു. ഇന്നലെ കോട്ടയത്ത് നടന്ന സിപിഐ ജില്ലാ സമ്മേളനത്തില്‍ കെ.എം മാണിക്കെതിരെ കാനം വിമര്‍ശനമുന്നയിച്ചിരുന്നു. കേരള കോണ്‍ഗ്രസിന്റെ ഇടതുമുന്നണിയിലേക്കുള്ള പ്രവേശനം സിപിഐ ശക്തമായി എതിര്‍ക്കുമെന്നായിരുന്നു കാനം കോട്ടയത്ത് പറഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here