ബാഗ് നഷ്ടപ്പെടുമോ എന്ന പേടിയിൽ സ്‌കാനിങ്ങ് മെഷീനിൽ ബാഗിനൊപ്പം കയറി യുവതി; ദൃശ്യങ്ങൾ വൈറലാകുന്നു

സ്വന്തം ഹാൻഡ് ബാഗ് നഷ്ടപ്പെടുമോ എന്ന പേടിയിൽ ബാഗ് സ്‌കാൻ ചെയ്യുന്ന സ്‌കാനിങ്ങ് മെഷീനിൽ ഒപ്പം കറിയ യുവതിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ചൈനയിലെ ഡോംഗ്വാൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
റെയിൽവേ സ്‌റ്റേഷനിലേയ്ക്ക് കയറുന്നതിന് മുമ്പായി ബാഗുകളെല്ലാം സ്‌കാനിങ് മെഷീനിലിട്ട് സ്‌കാൻ ചെയ്യണം. ഇതിനിടെയാണ് തന്റെ ബാഗ് നഷ്ടപ്പെടാതിരിക്കാൻ യുവതി മെഷീനുളളിൽ പ്രവേശിച്ചത്.
സ്‌കാനിങ് മെഷീനുള്ളിൽ ബാഗ് തപ്പുന്നതും, അകത്ത് യുവതി ഇരിക്കുന്നതുമെല്ലാം സ്‌കാനിങ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്.
ഇതേക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയോട് അന്വേഷിച്ചപ്പോൾ ബാഗ് മോഷണം പോകാതിരിക്കാനാണ് സ്‌കാനിങ് മെഷീനുള്ളിൽ കടന്നതെന്നാണ് യുവതിയുടെ മറുപടി.
Woman climbs into x-ray machine because she didn’t want to leave her bag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here