Advertisement

89,000 തൊഴിലവസരങ്ങളുമായി റെയിൽവേ; അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 5

February 16, 2018
Google News 1 minute Read
89000 vacancies in railway

ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ നിയമനത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ. റെയിൽവേ മന്ത്രാലയത്തിൽ ഒഴിവുള്ള 89,000 പോസ്റ്റുകളിലേക്ക് നിയമനനടപടികൾ ആരംഭിച്ചെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ അറിയിച്ചു.

ഗ്രൂപ്പ് ഡി വിഭാഗത്തിൽ മാത്രം 62,907 പേരുടെ ഒഴിവുകളുണ്ടെന്നാണ് കണക്ക്. മാത്രമല്ല അസി.ലോക്കോ പൈലറ്റ്,ടെക്‌നീഷ്യൻസ്,ഗ്യാംഗ്‌മെൻ, സ്വിച്ച്‌മെൻ, ട്രാക്ക് മെൻ, ക്യാബിൻമെൻ,വെൽഡർ, ഹെൽപ്പേഴ്‌സ്, പോട്ടർ തുടങ്ങി വിവിധ പോസ്റ്റുകളിലേയ്ക്കുമാണ് ആളുകളെ നിയമിക്കുന്നത്.

പത്താം ക്ലാസ്സോ അല്ലെങ്കിൽ ഐടിഐ ഡിപ്ലോമയോ ഉള്ളവരെയാണ് ഗ്രൂപ്പ് ഡി വിഭാഗത്തിലുള്ള ജോലികൾക്ക് പരിഗണിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 5 ആണ്. 18,0000 രൂപയും മറ്റു അലവൻസുകളും അടങ്ങിയതാണ് ഇവരുടെ പ്രതിമാസ വേതനം. 18നും 31നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ ജോലിക്കായി അപേക്ഷിക്കാവൂ.

ജാതി അടിസ്ഥാനത്തിൽ പ്രായപരിധിക്ക് ഇളവുണ്ടാവും. ഗ്രൂപ്പ് സി വിഭാഗത്തിൽ ലോക്കോ പൈലറ്റിന്റേയും ടെക്‌നീഷ്യൻമാരുടേയും 26,502 പോസ്റ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. റെയിൽവേയിലേക്കുള്ള എല്ലാ നിയമനങ്ങളും നടത്തുന്നത് റെയിൽവേ റിക്രൂട്ട്‌മെന്റ് സെല്ലാണ്. പരീക്ഷയെഴുതാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 5 വരെ ഇതിനായി അപേക്ഷിക്കാം. indianrailwayrecruitment.in എന്ന വെബ്‌സൈറ്റിൽ വേണം അപേക്ഷ നൽകാൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here