സഹോദരനെ വെടിവെച്ചുകൊന്ന കേസിൽ പബ്ളിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കുടുംബ സ്വത്ത് തർക്കം ഒത്തുതീർക്കാനുള്ള മധ്യസ്ഥ സംസാരത്തിനിടെ സഹോദരനെ വെടിവെച്ചുകൊന്ന കേസിൽ പബ്ളിക്
പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കേസ് മുൻഗണനാ ക്രമം മറികടന്ന് കേൾക്കാനും ഉടൻ തീർക്കാനും കോടതി ഇരിങ്ങാലക്കുട സെഷൻസ് കോടതിക്ക് നിർദേശം നൽകി. സഹോദരൻമാർ തമ്മിൽ സ്വത്ത് തർക്കം തീർക്കന്നതിന് കൊടുങ്ങലൂരിലെ
ഹോട്ടലിൽ നടന്ന ചർച്ചക്കിടെയാണ്. രഘുനാഥൻ എന്നയാൾ സഹോദരൻ ബാബുവിനെ വെടിവെച്ചു കൊന്നത്. 2012ലായിരുന്നു സംഭവം. പ്രതിയുടെ മകളുടെ ഭർതൃപിതാവും ഡിജിപി യു മാ യി രു ന്ന വിആര്‍ രാജിവന്റെ സ്വാധീനം മൂലം പൊലീസ് തെളിവു ശേഖരണത്തിൽ വീഴ്ച വരുത്തിയെന്ന് കൊല്ലപ്പെട്ട ബാബുവിന്റെ ഭാര്യ പരാതി നൽകുകയും തുടർന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടറെ വെക്കുകയു മാ യി രു ന്നു. കേസിൻ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും പ്രോ സിക്യുട്ടറെ മാറ്റാനാവില്ലെന്നും സർക്കാർ അറിയിച്ചു.
തെളിവു ശേഖരിക്കാനുള്ള പ്രോ സിക്യുട്ടറ്റു ടെ നടപടികൾ തെറ്റാ യി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു കൊലക്കേസ് വിചാരണ പൂർത്തിയാക്കുന്നതിന് സർക്കാരിന് കുറഞ്ഞത് 10 ലക്ഷം രൂപ ചെലവുണ്ടെന്നും കേസ് നീളുന്നത് കൂടുതൽ നഷ്ടം വരുത്തി വെക്കുമെന്നും ചൂണ്ടിക്കാട്ടിയ കോടതി കേസ് വേഗം തീർപ്പാക്കാൻ നിർദേശിക്കുക പി യി രു ന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here