Advertisement

കാവേരി നദീജല കേസില്‍ സുപ്രീം കോടതി ഇന്ന്

February 16, 2018
Google News 0 minutes Read

കാവേരി നദീജല കേസില്‍ സുപ്രീം കോടതി ഇന്ന്. 2007ലെ കാവേരി ട്രിബ്യൂണല്‍ വിധിക്കെതിരെ കേരളവും കര്‍ണാടകവും തമിഴ്‌നാടും നല്‍കിയ ഹര്‍ജികളിലാണ് വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധിപറയുന്നത്.

വിധി വരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയിലും സംഭരണികളിലും സുരക്ഷ ശക്തമാക്കി. അതിര്‍ത്തി പ്രദേശങ്ങളായ അത്തിബെലെ,ഹൊസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. തമിഴ്‌നാട്, കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട്  കോര്‍പ്പറേഷന്‍ ബസുകള്‍ അതിര്‍ത്തി വരെ മാത്രമാണ് സര്‍വീസ് നടത്തുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here