Advertisement

ഉച്ചത്തിൽ പാട്ട് വെച്ചു; സ്‌കൂൾ വിദ്യാർത്ഥികൾക്ക് സ്‌കൂൾ ട്രസ്റ്റിയുടെ ക്രൂര മർദ്ദനം

February 16, 2018
Google News 0 minutes Read
school students beaten by school trustee

ഉച്ചത്തിൽ പാട്ട് വച്ചതിന് വിദ്യാർഥികൾക്ക് സ്‌കൂൾ ട്രസ്റ്റിയുടെ ക്രൂരമർദ്ദനം. ഇരുപതോളം വിദ്യാർഥികളെയാണ് മർദ്ദിച്ചത്. ഇതിൽ അഞ്ച് പേർ ആശുപത്രിയിലാണ്.

മുംബൈ താനെയിലുള്ള ഒരു സ്വകാര്യ സ്‌കൂളിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. ഏഴ് മുതൽ പത്ത് വരെ ക്ലാസിലെ ഇരുപത് വിദ്യാർഥികൾ സ്‌കൂൾ വാർഷികത്തിന് വേണ്ടിയുള്ള നൃത്ത പരിശീലനത്തിലായിരുന്നു. ഡാൻസിനായ് പാട്ട് വച്ചത് ഉച്ചത്തിലായി. ഇതിൽ ദേഷ്യം പൂണ്ട ട്രസ്റ്റി ഫൈബർ ദണ്ഡുപയോഗിച്ച് വിദ്യാർഥികളെ മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റ വിദ്യാർഥികളെ താനെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലർക്ക് തലയിലും നടുവിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. ട്രസ്റ്റിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here