Advertisement

ഇന്റീരിയർ കൊണ്ട് വിസമയിപ്പിച്ച് സൂസെയ്ൻ ഖാന്റെ പുതിയ അപാർട്‌മെന്റ്; ചിത്രങ്ങൾ

February 16, 2018
0 minutes Read
sussanne khan pune apartment pics

ഹൃത്തിക് റോഷന്റെ മുൻഭാര്യ സുസെയ്ൻ ഖാന്റെ പൂനെയിലെ അപാർട്‌മെന്റിന്റെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ആരെയും മയക്കുന്ന ഇന്റീരിയറാണ് വീടിന് ഇത്രയധികം ആരാധകരെ നേടിക്കൊടുത്തിരിക്കുന്നത്. സുസെയ്ൻ തന്നെയാണ് വീടിന്റെ ഇന്റീരിയർ ഡിസൈനർ.

പതിവിലും വിപരീതമായി ലിവിങ്ങ് റൂമിലെ മൂന്ന് സോഫകളും വ്യത്യസ്ത നിറങ്ങളിലുള്ളവയാണ്. ലിവിങ്ങ് റൂമിലെ ഒരു വശം മുഴുവൻ ജനാല നൽകി വീടിനകത്ത് കാറ്റും വെളിച്ചവും നിറച്ചപ്പോൾ സ്‌റ്റേറ്റ്‌മെന്റ് വാളിൽ ഒരു ഭീമൻ ഘടികാരം നൽകി റൂമിന് ഒരു പ്രത്യേക മൂഡ് നൽകിയിട്ടുണ്ട്. ഒപ്പം സീലിങ്ങിൽ വലിയ ഷോ ലൈറ്റും നൽകി റൂമിന് ലക്ഷൂറിയസ് ഫീൽ നൽകിയിട്ടുണ്ട്.

ഉണ് മുറിയിലും വലിയ ഷോ ലൈറ്റുകൾ നൽകിയിട്ടുണ്ട്. ഡിം പശ്ചാത്തലത്തിൽ ബ്രൈറ്റ് റെഡ് കസേരകൾ നൽകി മുറിക്ക് ക്ലാസ് ലുക്ക് നൽകിയിട്ടുണ്ട്.

ഗോൾഡൽ, ആഷ് നിറങ്ങൾ നൽകി മാസ്റ്റർ ബെഡ്രൂമിന് രാജകീയ പ്രൗഡി നൽകിയിട്ടുണ്ട്. കട്ടിലിന് ഇരുവശത്തുമായി കിളിക്കൂട് കൊണ്ടുള്ള ലൈറ്റും നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top