Advertisement

ട്വന്റി-20 റണ്‍വേട്ടയില്‍ ഗപ്ടില്‍ ഒന്നാമന്‍

February 17, 2018
Google News 1 minute Read
martin Guptil

ഇന്നലെ ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 മത്സരത്തില്‍ സെഞ്ചുറി നേടിയ ന്യൂസിലാന്‍ഡ് താരം ഗപ്ടില്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി. 2188 റണ്‍സുമായി ടി-20 റണ്‍വേട്ടയില്‍ ഗപ്ടിലാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. ഇന്നലെ നടന്ന മത്സരത്തില്‍ 105 റണ്‍സാണ് ഗപ്ടില്‍ അടിച്ചെടുത്തത്. കിവീസ് താരമായ മക്കല്ലമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 2140 റണ്‍സാണ് മക്കല്ലം നേടിയിട്ടുള്ളത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. 1956 റണ്‍സ് നേടിയിട്ടുള്ള കോഹ്‌ലിക്ക് ശേഷം 1889 റണ്‍സ് നേടിയിട്ടുള്ള ശ്രീലങ്കന്‍ താരം ദില്‍ഷന്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here