എടപ്പാടി വിഭാഗവുമായി ലയിച്ചത് മോദിയുടെ ആഗ്രഹപ്രകാരം; നിര്‍ണായക വെളിപ്പെടുത്തലുമായി ഒപിഎസ്

എടപ്പാടി വിഭാഗവുമായി ലയിക്കാന്‍ തീരുമാനിച്ചത് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍. എഐഡിഎംകെയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന ബിജെപിയുടെ വാദത്തിന് തിരിച്ചടിയാണ് ഈ പുതിയ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം രാഷ്ട്രീയ പ്രവര്‍ത്തനം മാത്രം നടത്താനായിരുന്നു താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, താന്‍ മന്ത്രിസഭയില്‍ വേണമെന്ന് നിര്‍ബന്ധം പിടിച്ചതും മോദിയായിരുന്നുവെന്നു എഐഡിഎംകെ ഭാരവാഹി യോഗത്തില്‍ പനീര്‍ശെല്‍വം വെളിപ്പെടുത്തി. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായിരുന്നു ഇപിഎസ്-ഒപിഎസ് ലയനം എന്ന് വ്യക്തമാക്കുന്നതാണ് ഉപമുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ എന്നാണ് വിലയിരുത്തല്‍.
PM Modi told me ‘To save party you should merge both AIADMK factions.’ I agreed but said that I will not become a minister and will only take party position. PM said ‘no no, you should be a minister& continue with politics,’ and that is why today I am a minister- O Panneerselvam pic.twitter.com/mHSoI5U8Fc
— ANI (@ANI) February 17, 2018
The problems I faced, harassment I faced was limitless. If anybody else would have been in my place he would have committed suicide. I faced it all only because of Amma: O Panneerselvam, Deputy CM Tamil Nadu pic.twitter.com/XbhHOAloQ9
— ANI (@ANI) February 17, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here