ശുഹൈബ് വധം; ആറു പേര്‍ പോലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. മുഖ്യ പ്രതികളെ കുറിച്ച് വേണ്ടത്ര വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ലഭിച്ചിട്ടുണ്ടെന്ന സൂചനകളാണ് പോലീസ് പുറത്തുവിടുന്നത്. എന്നാല്‍ ഇതിന് സ്ഥിരീകരണമായിട്ടില്ല. പേരാവൂര്‍, ഇരിട്ടി മേഖലകളില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ശുഹൈബിന്റെ കൊലപാതകം നടന്നത്. രാഷ്ട്രീയ കൊലപാതകമാണെന്നും ഇത്രയും ദിവസങ്ങളായിട്ടും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here