37 വയസ്സുകാരിയെ ജീവനോടെ മറവുചെയ്തു; 11 ദിവസങ്ങൾക്ക് ശേഷം കല്ലറ തുറന്ന വീട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

ജീവനോടെ കുഴിച്ചുമൂടപ്പെടുക…മനുഷ്യജീവിതത്തിൽ അനുഭവിക്കാവുന്നതിന്റെ അങ്ങേയറ്റത്തെ യാതനകളിൽ ഒന്നാണ് അത്. അത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകാൻ വിധിക്കപ്പെട്ടയാളാണ് റോസാഞ്‌ജെല അൽമീഡ സാന്റോ.
സെപ്റ്റിക് ഷോക്ക് കാരണം റോസാ മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ പാവം റോസ ഒരുപക്ഷേ ബോധരഹിതയായിരുന്നിരിക്കാം. അതുമല്ലെങ്കിൽ എല്ലാം അറിഞ്ഞിട്ടും ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാതെ പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നിരിക്കാം. അങ്ങനെ ഡോക്ടർമാർ മരിച്ചുവെന്ന് പറഞ്ഞ ജീവനുള്ള റോസയെ വീട്ടുകാർ മറവു ചെയ്തു !
എന്നാൽ റോസയെ അടക്കി 11 ദിവസം കഴിഞ്ഞപ്പോൾ റോസയുടെ കല്ലറയിൽ നിന്ന് അലർച്ചയും കരച്ചിലും കേട്ടു ! സംഭവം കേട്ട പ്രദേശവാസികൾ ഉടൻ റോസയുടെ വീട്ടുകാരെ വിവരം അറിയിച്ചു. കല്ലറ കുത്തിതുറന്ന അവർ പക്ഷേ വൈകിപ്പോയിരുന്നു…അപ്പോഴേക്കും റോസ മരിച്ചിരുന്നു…
റോസയെ മറവു ചെയ്ത പോലയായിരുന്നില്ല കല്ലറ കുത്തിതുറന്നപ്പോൾ കണ്ടത്. റോസയുടെ ശരീരത്ത് അപ്പോൾ സംഭവിച്ചതെന്ന് തോന്നിക്കുന്ന നിരവധി മുറിപ്പാടുകളും രക്തവും ഉണ്ടായിരുന്നു. ശവപ്പെട്ടിയിൽ നഖം കൊണ്ട് കോറിയ പാടുകളും ഉണ്ടായിരുന്നു. ശവപ്പെട്ടിയിൽ നിന്നും രക്ഷപ്പെടാൻ റോസ നടത്തിയ വിഫലശ്രമങ്ങളുടെ അടയാളമായിരുന്നു അത്.
സംഭവം അറിഞ്ഞ് 500 ഓളം പേരാണ് അവിടെ തടിച്ചുകൂടിയത്. റോസയുടെ ശരീരത്തിൽ അപ്പോഴും ചൂടുണ്ടായിരുന്നു. മരിച്ചിട്ട് അധികനേരം ആയില്ലെന്നർത്ഥം ! കൂടിനിന്ന 500 പേരും അതു ശരിവെച്ചു.
ഡോക്ടർമാരുടെ ഒരു കൈപ്പിഴ ആ യുവതിക്ക് സമ്മാനിച്ചത് അത്യന്തം ദുരിതപൂർണമായ മരണമാണ്…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here