ബിജെപിയുടെ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദീൻ ദയാൽ ഉപാധ്യായ മാർഗിലാണു ബിജെപിയുടെ പുതിയ ഓഫീസ് മന്ദിരം. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, മുതിർന്ന നേതാവ് എൽ.കെ. അഡ്വാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അഞ്ചുനിലയുള്ള മന്ദിരത്തിൽ ഭാരവാഹികൾക്കുള്ള ഓഫീസ് മുറികൾ, കണ്വൻഷൻ ഹാൾ, ലൈബ്രറി, മീഡിയ റൂം തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നര വർഷം കൊണ്ടാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. മന്ദിരത്തിന്റെ ശിലാസ്ഥാപനം 2016 ഓഗസ്റ്റ് 18നു മോദിയാണു നിർവഹിച്ചത്.
I want to thank Amit Bhai and his entire team, that worked hard to complete the work on the BJP HQ within the desired time frame: PM Modi at inauguration of BJP’s new headquarters at Delhi’s Deen Dayal Upadhyaya Marg pic.twitter.com/fASPNufHUt
— ANI (@ANI) February 18, 2018
This is an important day for BJP. Every member used to dream of BJP’s own office. Now when the PM inaugurates this, this dream will turn into reality: Amit Shah, BJP President at inauguration of BJP’s new headquarters in Delhi pic.twitter.com/zYQ8QKrPWC
— ANI (@ANI) February 18, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here