സെമി സാധ്യതകള്‍ നിലനിര്‍ത്തി ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട്

ഇനിയും വിധിയെഴുതാറായിട്ടില്ല. മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കി ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട്. ഇന്നലെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷകള്‍ കാത്തത്. നിര്‍ണായക മത്സരത്തില്‍ വെസ് ബ്രൗണിന്റെ കന്നി ഗോളാണ് ബ്ലാസ്റ്റേഴ്‌സിനെ വിജയതീരമണച്ചത്. പക്ഷേ, ഗോളുകളുടെ എണ്ണത്തിലുള്ള കുറവ് പ്ലേ ഓഫിനോട് അടുക്കും തോറും ടീമിന്റെ മുന്നോട്ടുള്ള യാത്രയെ കാര്യമായി ബാധിച്ചേക്കാം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കളിയിലുടനീളം മികച്ച പ്രകടനം നടത്തിയെങ്കിലും ഗോള്‍ നേടാന്‍ കഴിയാതിരുന്നത് അവര്‍ക്ക് തിരിച്ചടിയാകുകയായിരുന്നു. 16 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍. മറ്റ് ടീമുകളുടെ ഇനി നടക്കാനിരിക്കുന്ന മത്സരങ്ങളുടെ വിധി കൂടി പരിഗണിച്ചാകും ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തീരുമാനിക്കപ്പെടൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here