Advertisement

ബസ്സുടമകള്‍ തമ്മില്‍ ഭിന്നത; തൊടുപുഴയില്‍ ഒരു ബസ്സ് സര്‍വ്വീസ് നടത്തുന്നു

February 19, 2018
Google News 1 minute Read
bus

സ്വകാര്യ ബസ് മരം നാലാം ദിവസത്തിലേക്ക് കടന്നതോടെ ബസുടമകൾ തമ്മിലുള്ള തര്‍ക്കം മറ നീക്കി പുറത്ത് വന്നു. സമരം തുടരണോ എന്ന കാര്യം ചർച്ച ചെയ്യാൻ ഒരു വിഭാഗം ബസുടമകൾ ഇന്ന് തൃശൂരിൽ യോഗം ചേരുന്നുണ്ട്. കോണ്‍ഫഡറേഷന് കീഴിലെ അഞ്ച് ബസ്സുടമകളാണ് ഇന്ന് ചര്‍ച്ച നടത്തുന്നത്.  തൊടുപുഴയിൽ സമരത്തിൽ നിന്നും ഒരു ബസ് പിന്മാറി സമരം നടത്തുന്നുണ്ട്.  ഒറ്റ ബസുള്ളവർ സമരം ഉപേക്ഷിച്ച് സർവീസ് നടത്താൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

തൊ​ടു​പു​ഴ-അ​ടി​മാ​ലി-രാ​ജ​ക്കാ​ട് സ​ർ​വീ​സ് ന​ട​ത്തു​ന്ന ച​ന്ദ്ര എന്ന ബസാണ് സമരത്തിൽ നിന്നും പിന്മാറി ഇന്ന് നടത്തുന്നത്.  ബസ് തൊടുപുഴ സ്റ്റാൻഡിൽ എത്തിയതിന് പിന്നാലെ ഒരു വിഭാഗം ബസുടമകളും ജീവനക്കാരും ബസ് തടഞ്ഞിരുന്നു.എന്നാല്‍ ബസ് ഓടുന്നതിനെ അനുകൂലിച്ച് നാട്ടുകാരും യാത്രക്കാരും രംഗത്തെത്തിയതോടെ പ്രതിഷേധക്കാര്‍ പിന്‍വാങ്ങുകയായിരുന്നു.  സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയുണ്ടായെങ്കിലും ഇപ്പോള്‍ സ്ഥിതി ശാന്തമാണ്. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ബസ് സർവീസ് തുടരുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here