അനിശ്ചിതകാല ബോട്ട് സമരം; മത്സ്യവില ഇരട്ടിയായി

ബോട്ടുടമകളുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ചെറുമത്സ്യങ്ങളുടെ വില ഇരട്ടിയായി.
ഒരാഴ്ച മുൻപ് 40 രൂപക്ക് ലഭിച്ചിരുന്ന ചാള ലഭിക്കാൻ 80 രൂപ നൽകണം. 100 രൂപക്ക് വിറ്റിരുന്ന അയലയുടെ വില 140 രൂപ മുതൽ 160 രൂപ വരെയാണ്. പരമ്പരാഗത മത്സ്യതൊഴിലാളികളിൽ നിന്നാണ് ഈ മത്സ്യം കച്ചവടക്കാർ വാങ്ങുന്നത്.
ഹോട്ടലുകളിലേക്ക് ആവശ്യമേറെയുള്ള കൂന്തൾ തീരെ ലഭിക്കാനില്ല. ബോട്ടുടമകളുടെ സമരം തുടർന്നതോടെ വലിയ മീനുകളുടെ വരവ് കുറഞ്ഞു. ആവോലിയും നെയ്മീനുമെല്ലാം ആന്ധ്രയിലും ഗോവയിലും നിന്നുമാണെത്തുന്നത്.
സമരം നീളുകയാണെങ്കിൽ മത്സ്യവിപണന മേഖലയിലെ വില വർദ്ധനവിനും പ്രതിസന്ധിക്കും കാരണമാകും.
fish price
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here