സോളാര്‍ കമ്മീഷന്‍; തിരുവഞ്ചൂരിനെതിരായ പരാമര്‍ശങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സര്‍ക്കാര്‍

സോളാർ കമ്മിഷൻ റിപ്പോർട്ടിൽ മുൻമന്ത്രി തിരുവഞ്ചുർ രാധാകൃഷ്ണനെതിരായ പരാമർശങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സർക്കാര്‍. കമ്മിഷൻ റിപ്പോർട്ടിലെ തനിക്കെതിരായ പരാമർശങ്ങൾ നീക്കണമെന്ന തിരുവഞ്ചൂരിന്റെ ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്. റിപ്പോർട്ടിൽ തിരുവഞ്ചുരിനെതിരായ പരാമർശങ്ങൾ സാക്ഷിമൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തിൽ
മാത്രമാണ് . രേഖകളും തെളിവുകളും പരിശോധിച്ച് ബോധ്യപ്പെട്ട കാര്യങ്ങൾ മാത്രമാണ് റിപോർട്ടിലുള്ളതെന്നും സർക്കാർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചുർ രാധാകൃഷ്ണൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയേയും ഓഫീസ് സ്റ്റാഫിനേയും സംരക്ഷിച്ചുവെന്നായിരുന്നു സോളാർ കമ്മീഷന്റെ പരാമർശം. സോളാർ കേസുകൾ അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ കമ്മിഷൻ ഇടപെട്ടിട്ടില്ലന്നും സർക്കാർ ബോധിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here