വർഷത്തിൽ ഒരിക്കൽ മാത്രം പ്രവേശനം അനുവദിക്കുന്ന ദ്വീപ്; അതും സ്ത്രീകൾക്ക് പ്രവേശനം നിഷിദ്ധം; പുരുഷന്മാർക്ക് പ്രവേശിക്കണമെങ്കിൽ നിരവധി നിബന്ധനകൾ

സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ദ്വീപിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? അതാണ് ഒക്കിനോഷിമ. യുനെസ്‌കോയുടെ ലോക പൈതൃത പദവി ലഭിച്ചിരിക്കുകയാണ് ജപ്പാനിലെ ഈ വിശേഷപ്പെട്ട ദ്വീപിന്.
കൊറിയയിലെ പെനിൻസുലയ്ക്കും തെക്കു പടിഞ്ഞാറൻ ദ്വീപായ ക്യൂഷുവിനും ഇടയിലാണ് 700 ചതുരശ്രയടി വിസ്തീരണത്തിൽ പരന്നു കിടക്കുന്ന ഈ ദ്വീപിന്റെ സ്ഥാനം.
സ്ത്രീകൾക്കു പ്രവേശനമില്ലെന്നതു മാത്രമല്ല, ഇവിടേക്കു പ്രവേശിക്കാൻ പുരുഷൻമാർ വസ്ത്രങ്ങൾ ഉപേക്ഷിക്കുകയും വേണം. അത്യധികം ശുദ്ധി പാലിച്ചാൽ മാത്രമേ ഇ ദ്വീപിൽ പുരുഷൻമാർക്കും പ്രവേശനം ലഭിക്കുകയുള്ളു. കടലിൽ പൂർണ്ണ നഗന്രായി കുളിച്ച് ശുദ്ധി വരുത്തിയാൽ മാത്രമേ പുരുഷന്മാർക്ക് ഇവിടെ പ്രവേശിക്കാൻ അനുമതി ലഭിക്കുകയുള്ളു.
നിരവധി പുരാവസ്തുക്കളുടെ ശേഖരമാണ് ഒക്കിനോഷിമ. നിരവധി വിദേശ രാജ്യങ്ങളിൽ നിന്ന് കൊണ്ടു വന്ന പ്രാർത്ഥനാ ദ്രവ്യങ്ങൾ, കാഴ്ചവസ്തുക്കൾ, ചൈനയിലെ വെയി രാജവംശത്തിന്റെ കണ്ണാടികൾ, കൊറിയൻ ഉപദ്വീപിൽ നിന്നുമുള്ള സ്വർണ മോതിരങ്ങൾ, പേർഷ്യയിൽ നിന്നുമുള്ള ഗ്ലസ് പാത്രങ്ങൾ തുടങ്ങി 80,000 ൽ പരം വസ്തുക്കളാണ് ഈ ദ്വീപിൽ ഉള്ളത്.
17ആം നൂറ്റാണ്ടിൽ നിർമ്മിച്ച ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഇന്ന് അവുഷ്ഠിച്ചുവരുന്ന ആചാരങ്ങൾ നിലനിൽക്കുന്നത്.
190405 കാലഘട്ടത്തിലെ റഷ്യജാപ്പൻ യുദ്ധത്തിൽ മരിച്ച നാവികരുടെ സ്മരണായ്ക്കായാണ് പ്രാർത്ഥനകൾ നടക്കുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ദ്വീപിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കാൻ അനുമതിയുള്ളത്. കപ്പൽ സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഇവിടെ പ്രാർത്ഥന നടത്തുന്നുണ്ട്.
പരമാവധി 200 പേർക്കുമാത്രമേ പ്രവേശനമുള്ളു. എല്ലാവർഷവും മേയ് 27നാണ് സന്ദർശകർക്കായി തുറക്കുന്നത്. ദേവലയത്തിന്റെ ചുമതലയുള്ള ഒരാൾ മാത്രമാണ് പവിത്ര ദ്വീപിലെ അന്തേവാസി.
island were women are banned
source :ഈ ദ്വീപിൽ സ്ത്രീകൾക്ക് പ്രവേശനമില്ല; പുരുഷന്മാർക്ക് പ്രവേശിക്കണമെങ്കിലുമുണ്ട് നിബന്ധന – Arivukal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here