കുച്ച് കുച്ച് ഹോത്താ ഹേ ഗാനം വായിച്ച് ജർമൻ ഓർക്കെസ്ട്ര

പ്രണയം = സൗഹൃദം എന്ന ഫോർമുല ഇന്ത്യൻ യുവത്വത്തിന് പകർന്നു നൽകിയ ചിത്രമാണ് കുച്ച് കുച്ച് ഹോത്താ ഹേ. ട്രയാംഗിൾ ലവ് സ്‌റ്റോറി എന്ന കോൺസപ്റ്റ് ഇത്രമേൽ നമ്മുടെ മനസ്സിൽ പതിപ്പിച്ചതും ഈ ചിത്രം തന്നെയായിരിക്കാം. ചിത്രം ഇറങ്ങി ഇന്ന് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ ചിത്രത്തിലെ ഹിറ്റ് പാട്ടായ ‘തും പാസ് ആയെ’ എന്ന ഗാനം വീണ്ടും ജനമനസ്സുകളിൽ നിറച്ചിരിക്കുകയാണ് ജെർമൻ ഓർക്കെസ്ട്ര സംഘം.
സ്റ്റുഗാർട്ട് ചേമ്പർ ഓർക്കസ്ട്രയാണ് ഈ സർപ്രൈസ് ഒരുക്കിയത്. സംഭവം പുറത്തുവന്ന് മിനിറ്റുകൾക്കകം തന്നെ ട്വിറ്ററിൽ ഓർക്കസ്ട്രയുടെ പ്രകടനം വൈറലായി.
കുച്ച് കുച്ച് ഹോത്താ ഹേ സംവിധായകനായ കർൺ ജോഹറിനെയും, നായകൻ ഷാറുഖ് ഖാനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു മിക്ക പോസ്റ്റുകളും.
kuch kuch hota hai german orchestra
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here