വൈറ്റിലയിൽ മൂന്ന് നില മേൽപ്പാലം; ഹർജി ഹൈക്കോടതി തള്ളി

വൈറ്റിലയിൽ മൂന്ന് നില മേൽപ്പാലം നിർമിക്കണമെന്ന പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. വൈറ്റിലയിൽ 6 വരി മേൽപ്പാലം നിർമിക്കുമെന്നും നിർമാണം ആരംഭിച്ചു കഴിഞ്ഞെന്നുമുള്ള സർക്കാർ നിലപാട് അംഗീകരിച്ചാണ് കോടതിയുടെ നടപടി. സർക്കാർ ഖജനാവിന് ചെലവ് പരമാവധി കുറച്ചും ഏറ്റവും കുറഞ്ഞ തോതിൽ ഭൂമി ഏറ്റെടുത്തുമാണ് നിർമാണം. ഹർജിക്കാരന്റേതടക്കം നിർദ്ദേശങ്ങൾ
രണ്ടാം ഘട്ട വികസനത്തിൽ പരിഗണിക്കാവുന്നതാണെന്നും സർക്കാർ ബോധിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top