Advertisement

ചിക്കൻ സ്റ്റോക്ക് തീർന്നു; കെഎഫ്‌സിയുടെ അറുന്നൂറോളം ഔട്ട്‌ലറ്റുകൾ പൂട്ടി

February 20, 2018
1 minute Read
600 KFC outlets shut down

ചിക്കൻ സ്റ്റോക് തീർന്നതോടെ കെഎഫ്‌സിയുടെ അറുനൂറോളം ശാഖകൾക്ക് പൂട്ടുവീണു. ബ്രിട്ടനിൽ ആകെയുള്ള 900 കെഎഫ്‌സി ഔട്ട്‌ലറ്റുകളിലെ 600 ശാഖകളാണ് അടച്ചിട്ടിരിക്കുന്നത്.

അടുത്തയാഴ്ച്ച അവസാനത്തോടെ പ്രതിസന്ധി പരിഹരിച്ച് ഭക്ഷണശാലകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎഫ്‌സിയുടെ അധികൃതരെങ്കിലും ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ ചൊവ്വാഴ്ചയോടെയാണ് കെഎഫ്‌സിയുടെ പ്രവർത്തനം താളം തെറ്റിത്തുടങ്ങിയത്. അതുവരെ സൗത്ത് ആഫ്രിക്കൻ വിതരണ കമ്പനിയായ ബിഡ്‌വെസ്റ്റ് ആയിരുന്നു ഔട്ട്‌ലറ്റുകളിൽ ചിക്കനും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചിരുന്നത്. ഇവരുടെ കരാർ അവസാനിപ്പിച്ച് വിതരണച്ചുമതല ഡിഎച്ച്എല്ലിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ, ഇവർക്ക് രാജ്യത്തിൻറെ പലഭാഗത്തും അയർലൻഡിലും ആവശ്യത്തിന് ചിക്കൻ എത്തിക്കാൻ കഴിയാതെ വന്നതോടെ ശാഖകൾ ഓരോന്നായി പൂട്ടുകയായിരുന്നു.

600 KFC outlets shut down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top