19
Mar 2019
Tuesday
100 News

ശുഹൈബ് കൊലപാതകം; നിരാഹാരസമരം തുടരുമെന്ന് കെ. സുധാകരന്‍

K.Sudhakaran

ശുഹൈബ് കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തുന്ന നിരാഹാര സമരം വ്യാഴാഴ്ച വരെ തുടരും. നേരത്തേ 48 മണിക്കൂര്‍ നിരാഹാര സമരമെന്ന് സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ പോലീസ് പിടികൂടിയിരിക്കുന്നത് ഡമ്മി പ്രതികളെയാണെന്ന് സുധാകരന്‍ ആരോപിച്ചു. അതേ തുടര്‍ന്നാണ് സമരം വ്യാഴാഴ്ച വരെ നീട്ടിയത്. തിങ്കളാഴ്ചയാണ് കെ.സുധാകരന്‍ നിരാഹാര സമരം ആരംഭിച്ചത്.

Top