Advertisement

സ്റ്റാലനെ വീണ്ടും കൊന്ന് സോഷ്യൽ മീഡിയ

February 20, 2018
Google News 12 minutes Read
Sylvester Stallone death hoax again floods social media

ഹോളിവുഡ് താരം സിൽവെസ്റ്റർ സ്റ്റാലോൺ മരിച്ചിട്ടില്ല. പ്രചരിക്കുന്ന വ്യാജവാർത്തയാണെന്ന് താരം തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രി മുതൽ റാമ്പോ താരം സിൽവെസ്റ്റർ സ്റ്റാലോൺ മരിച്ചെന്ന് തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. പ്രോസ്‌റ്റേറ്റ് ക്യാൻസറാണ് മരണകാരണമെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇതൊക്കെ നിഷേധിച്ച് താരം തന്നെ ഒടുവിൽ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.

Please ignore this stupidity… Alive and well and happy and healthy… Still punching!

A post shared by Sly Stallone (@officialslystallone) on

താൻ ജിവനോടെയും ആരോഗ്യത്തോടും കൂടിയിരിക്കുന്നുവെന്ന് തെളിയിക്കാൻ മറ്റൊരു രസകരമായ ഇൻസ്റ്റാഗ്രാം പോസ്റ്റും താരം പങ്കുവെച്ചിട്ടുണ്ട്. തന്റെ പെൺമക്കളോടൊപ്പമുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

സിൽവെസ്റ്ററിന്റെ സഹോദരനും അമേരിക്കൻ ഗായകനുമായ ഫ്രാങ്ക് സിൽവെസ്റ്ററും വ്യാജവാർത്തയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വ്യാജവാർത്തയിൽ എന്ത് തമാശയാണ് ആളുകൾ കാണുന്നതെന്ന് ചോദിച്ച ഫ്രാങ്ക് വാർത്ത തന്റെ 96 വയസ്സുകാരിയായ അമ്മയെ വിഷമിപ്പിച്ചുവെന്നും ട്വിറ്ററിൽ കുറിച്ചു.

Sly death a total hoax, not funny not cool .

A post shared by Frank Stallone (@frank.stallone) on

ഇതാദ്യമായല്ല തന്റെ മരണംസംബന്ധിച്ച വ്യാജവാർത്ത സിൽവെസ്റ്റർ കാണുന്നത്. ഇതിന് മുമ്പ് 2016 ലും സിൽവെസ്റ്റർ മരിച്ചുവെന്ന തരത്തിലുള്ള വ്യാജവാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അന്ന് പക്ഷേ ഇതിന് ഉത്തരം നൽകാതെ റഷ്യൻ ബോക്‌സർ സെർജി കോവ്‌ലേവുമായുള്ള ഒരു ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ച് അദ്ദേഹം വ്യാജവാർത്തക്കാരുടെ വായടപ്പിച്ചു.

Sylvester Stallone death hoax again floods social media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here