Advertisement

കണ്‍സ്യൂമര്‍ഫെഡ് എംഡിയെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്

February 21, 2018
Google News 0 minutes Read
consumer fed

കണ്‍സ്യൂമര്‍ഫെഡിന്റെ എംഡി രാമനുണ്ണിയെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്. രാമനുണ്ണി തല്‍സ്ഥാനത്ത് തുടരരുതെന്ന് കോടതി വിധിച്ചു. രാമനുണ്ണിയെ അയോഗ്യനാക്കിയത് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലൂടെയാണ്. മുന്‍ ബോര്‍ഡ് അംഗം ഒ.വി അപ്പച്ചനാണ് കോടതിയില്‍ എംഡിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. രാമനുണ്ണിയുടെ നിയമനം ചട്ടലംഘനമാണെന്നും അതിനാല്‍ തല്‍സ്ഥാനത്ത് തുടരാന്‍ രാമനുണ്ണിയെ അനുവദിക്കരുതെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. സർക്കാർ സർവീസിൽ ഉള്ളയാളായിരിക്കണം എംഡിയാകേണ്ടതെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് ഹൈക്കോടതിയുടെ നടപടി. രാമനുണ്ണി തൃശൂർ ജില്ലാ സഹകരണബാങ്ക് ജനറൽ മാനേജർ മാത്രമായിരുന്നുവെന്നാണ് ഹർജിയിൽ വ്യക്തമാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here