വിജലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശനം

കോടതിയുടെ പരിഗണനയിലിരിക്കെ മാര്‍ഗനിര്‍ദേശരേഖ തയ്യാറാക്കിയത് ശരിയാണോ എന്ന് ഹൈക്കോടതി വിജിലന്‍സിനോട് ചോദിച്ചു. വിജിലന്‍സിന്റെ പ്രവര്‍ത്തിയിലുള്ള അതൃപ്തി കോടതി പരസ്യമായി അറിയിച്ചു. അതേ കുറിച്ചുള്ള വാര്‍ത്തകളുടെ നിജസ്ഥിതി പരിശോധിക്കണമെന്നും കോടതി പറഞ്ഞു. വ്യവഹാരികളെ നിയന്ത്രിക്കാന്‍ നിയമസാധുത ഉണ്ടോ എന്ന് കോടതി പരിശോധിച്ച ശേഷം അറിയിക്കാമെന്ന് അറിയിച്ചു. പുതിയ വിജിലന്‍സ് ഡയറക്ടറെ നിയമിച്ച കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മാർഗനിർദേശം ഉണ്ടാക്കാൻ സർക്കാരിന് നിർദേശം നൽകിയിരിക്കെ ഡിജിപി ഒരു മുൻ ഡിജിപിയോട് അഭിപ്രായം ചോദിച്ചതായി വാർത്ത കണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി . ഇതിന്റെ നിജസ്ഥിതി സംബന്ധിച്ച് സർക്കാർ 10 ദിവസത്തിനകം വിശദീകരണം നൽകണം. വിജിലൻസ് ഡയറക്ടറായി ശങ്കർ റെഡ്ഡിയെ നിയമിച്ചതിൽ ഗുഡാലോചന സംബസിച്ച കേസ് പരിഗണിക്കവേയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here