യുഡിഎഫ് നടത്തിയത് മുന്‍കൂട്ടി നിശ്ചയിച്ച നാടകമെന്ന് പി.ജയരാജന്
കണ്ണൂർ: മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയിൽ വിളിച്ച സർവകക്ഷി യോഗം യുഡിഎഫ് ബഹിഷ്കരിച്ചത് മുൻകൂട്ടി നിശ്ചയിച്ച നാടകമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ. സർവകക്ഷി യോഗത്തിൽ എംഎൽഎമാരെ വിളിച്ചില്ലെന്നും വേദിയിൽ എംപി കെ.കെ. രാഗേഷിനെ ഇരുത്തിയ നടപടി ശരിയായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് യോഗം ബഹിഷ്കരിച്ചത്. യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചോദ്യത്തിന് പി. ജയരാജന് ഉത്തരം പറഞ്ഞതിനെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. കൊലപാതകങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന പി.ജയരാജന് യോഗത്തില്‍ സംബന്ധിക്കുമ്പോള്‍ സര്‍വ്വകക്ഷിയോഗത്തില്‍ സമാധാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്നും യോഗം ബഹിഷ്കരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് പി.ജയരാജന് കോണ്‍ഗ്രസ് നടത്തിയത് നാടകമാണെന്ന് വിമര്‍ശിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here