Advertisement

കൊലപാതകം കളങ്കമായി; മന്ത്രി എ.കെ. ബാലന്‍

February 21, 2018
Google News 0 minutes Read
A.K Balan

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് മന്ത്രി എ.കെ. ബാലന്‍. കൊലപാതകം കളങ്കമായിയെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ സര്‍വ്വകക്ഷി സമാധാന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗം വരുത്തുന്നതാണ് ഈ കൊലപാതകം. കൊലപാതകത്തില്‍ മുഖംനോക്കാതെ നടപടിയെടുക്കും. സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. കോണ്‍ഗ്രസിനെ വിശ്വാസിലെടുത്തായിരിക്കും തുടര്‍ന്നുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുക. കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്ത ശേഷമേ സര്‍വ്വകക്ഷി സംഘം ശുഹൈബിന്റെ കുടുംബം സന്ദര്‍ശിക്കുകയുള്ളൂവെന്നും മന്ത്രി എ.കെ. ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here