സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍ തൃശ്ശൂരില്‍

സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍ തൃശ്ശൂരില്‍. രാവിലെ 10ന് റീജണല്‍ തീയറ്ററിലെ വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍ വിഎസ് അച്യുതാനന്ദനാണ് പതാക ഉയര്‍ത്തുന്നത്. 10.30ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. 25ന് ഉച്ചവരെ പ്രതിനിധി സമ്മേളനമാണ്. ദീപശിക്ഷാ പ്രയാണവും കൊടിമരജാഥയും ഇന്നലെ വൈകിട്ട് നഗരത്തിലെത്തിയിരുന്നു.
67 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. 37 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂര്‍ വേദിയാകുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here