എറണാകുളം-അങ്കമാലി രൂപതയുടെ ഭൂമി വിവാദം; മാർ ജോർജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

എറണാകുളം അങ്കമാലി രൂപതയുടെ വിവാദ ഭൂമി ഇടപാട് കേസിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഭൂമി ഇടപാടിന് ട്രസ്റ്റ് രൂപീകരിച്ചത് രാജ്യത്തെ കബിളിപ്പിക്കാനുള്ള ഉദ്ദേശത്തോടെയാണോയെന്ന് കോടതി ചോദിച്ചു.
കഴിഞ്ഞ തവണ കേസ് പരിഗണയ്‌ക്കെടുത്തപ്പോൾ സഭയുടേത് പൊതുസ്വത്തില്ലെന്നും അത് സ്വകാര്യ സ്വത്താണെന്നും, ഇടപാടിൽ നഷ്ടമുണ്ടായാൽ മൂന്നാമതൊരു വ്യക്തിക്ക് അതിൽ ഇടപെടാൻ അധികാരമില്ലെന്നുമാണ് മാർ ജോർജ് ആലഞ്ചേരിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.
എന്നാൽ ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ആദായ നികുതി രേഖകൾ ഇപ്പോൾ കോടതിയിൽ എത്തിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് എന്തിനാണ് പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് പ്രകാരം രജിസ്‌ട്രേഷൻ നേടിയതെന്ന് കോടതി ചോദിച്ചത്. നികുതി ഇളവിന് വേണ്ടിയാണ് ഇത്തരമൊരു രജിസ്‌ട്രേഷൻ എടുത്തതെന്നാണ് കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ അഭിഭാഷകൻ മറുപടി നൽകി. ഇതോടെയാണ് രാജ്യത്തെ കബളിപ്പിക്കാനാണോ ഇത്തരമൊരു രജിസ്‌ട്രേഷൻ എടുത്തതെന്ന് കോടതിയുടെ ഭാഗത്ത് നിന്ന് ചോദ്യമുണ്ടായത്.
ഭൂമി ഇടപാട് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിനെതിരെയാണ് കോടതിയിൽ ഹർജിയെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here