Advertisement

സംസ്ഥാനത്തെ ബോട്ടുസമരം പിൻവലിച്ചു

February 23, 2018
0 minutes Read
srilankan navy captured indian fishermen

സംസ്ഥാനത്തെ ബോട്ടുടമകൾ നടത്തിവന്ന സമരം പിൻവലിച്ചു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പറഞ്ഞു. സമരം പിൻവലിച്ചതിനെ തുടർന്ന് ഇന്ന് രാത്രിമുതൽ ബോട്ടുകൾ കടലിൽ പോയി തുടങ്ങും.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ ബോട്ട് ഉടമകളുമായി ചർച്ച നടത്തിയിരുന്നു. തിരുവനന്തപുരത്ത് ചേർന്ന ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിലാണ് സമരം പിൻവലിക്കാനുള്ള തീരുമാനം.

ഡിസൽവില ഉയരുന്ന സാഹചര്യത്തിൽ മീൻബോട്ടുകൾക്ക് സബ്‌സിഡി അനുവദിക്കുക, ചെറുമീൻ പിടിക്കുന്നതിന് വൻപിഴ ഈടാക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബോട്ടുടമകൾ സമരം നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top