ആദിവാസി യുവാവിനെ മർദ്ദിച്ചുകൊന്ന സംഭവം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ചു മർദ്ദിച്ചുകൊന്ന സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി. പൊലീസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്നാണ് ആവശ്യം. മരണപ്പെട്ട മധുവിന്റെ ആശ്രിതർക്ക് 25 ലക്ഷം നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നും പരാതിയിൽ ആവശ്യമുണ്ട്.
വയനാട് മുക്കാലിയിൽ കടയിൽ നിന്ന് അരി മോഷ്ടിച്ചന്ന കാരണം പറഞ്ഞ് ഏതാനും ചെറുപ്പക്കാർ സദാചാര പൊലീസ് ചമഞ്ഞാണ് മധുവിനെ അടിച്ചു കൊന്നത് .
ഹൈക്കോടതിയിലെ അഭിഭാഷകനായ ബിഎച് മൻസൂറാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനു പരാതി നൽകിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here