Advertisement

ശാസ്ത്രലോകത്തിന് അത്ഭുതമായി മുട്ടയിടുന്ന പതിനാലുകാരൻ !

February 24, 2018
1 minute Read
14 year old boy lays eggs baffles doctors

മുട്ടയിടുന്ന മനുഷ്യനെ കുറിച്ച് കേട്ടിട്ടുണ്ടോ ? അങ്ങനെയൊന്ന് കഥകളിൽ പോലും കേട്ടിട്ടില്ല എന്നാകും ഉത്തരം. എന്നാൽ ഇന്തോനേഷ്യയിലെ ഒരു 14 കാരന് മുട്ടയിടാൻ കഴിയും ! ഇന്ന് ശാസ്ത്ര ലോകത്തിന് മുന്നിൽ ഉത്തരം കിട്ടാത്ത ചോദ്യമായി നിൽക്കുകയാണ് ഈ ബാലൻ.

2016 ലാണ് അക്മൽ എന്ന ബാലൻ ആദ്യമായി മുട്ടയിടുന്നത്. സംഭവം കണ്ട് ഞെട്ടിയ വീട്ടുകാർ അക്മലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് എക്‌സ്‌റേ എടുത്ത ഡോക്ടർമാർ ശരിക്കും ഞെട്ടി. കുട്ടിയുടെ മലാശയത്തിൽ ഒരു മുട്ടയുള്ളതായി എക്‌സറേയിൽ തെളിഞ്ഞു.

ആദ്യത്തെ മുട്ട താൻ പൊട്ടിച്ചുമെന്നും മഞ്ഞക്കുരു മാത്രമാണ് അതിൽ ഉണ്ടായിരുന്നതെന്നും പിതാവ് പറയുന്നു. ഇതുവരെ 20 ഓളം മുട്ടകൾ അക്മൽ ഇട്ടിട്ടുണ്ട്.

എന്നാൽ കുട്ടിക്ക് മുട്ടയിടാൻ കഴിയുമെന്ന കാര്യം ഡോക്ടർമാർ വിശ്വസിക്കുന്നില്ല. ഒന്നുകിൽ ഏതെങ്കിലും തരത്തിൽ മുട്ട വിഴുങ്ങുന്നതാകാമെന്നും അല്ലെങ്കിൽ കുട്ടി മലദ്വാരത്തിലൂടെ മുട്ട കയറ്റിവെയ്ക്കുന്നതാകാമെന്നുമാണ് ഡോക്ടർമാർ പറയുന്നത്.

കുട്ടിയെ വിശദമായ പരിശോധനയ്ക്കായി സെയ്ഖ് യൂസുഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

14 year old boy lays eggs baffles doctors

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top