മധുവിന്റെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു

പാലക്കാട്: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ മൃതദേഹവുമായിവന്ന ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആംബുലന്‍സ് തടഞ്ഞുകൊണ്ടുള്ള നാട്ടുകാരുടെ പ്രതിഷേധം നടന്നത്. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്ത ശേഷം മൃതദേഹം വിട്ടുനല്‍കാമെന്ന് നാട്ടുകാര്‍ പറയുകയായിരുന്നു. പിന്നീട് പോലീസ് ഇടപെട്ട ശേഷമാണ് പ്രശ്നങ്ങള്‍ തീര്‍ന്ന് ആംബുലന്‍സ് വിട്ടുകൊടുത്തത്. കേസിൽ ഇതുവരെ 11 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കുമെന്ന് അന്വേഷണ ചുമതലയുള്ള തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത് കുമാർ പറഞ്ഞിരുന്നു. കേസിൽ ഇനിയും മൂന്നു പേരെകൂടി പിടികൂടാനുണ്ടെന്നും അധികൃതർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here