Advertisement

മുക്കത്ത് വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടി

February 24, 2018
Google News 0 minutes Read
one tonne explosives seized from mukkam

കോഴിക്കോട് മുക്കത്ത് അനധികൃതമായി ലോറിയിൽ കടത്തിയ സ്‌ഫോടക വസ്തുക്കൾ പോലീസ് പിടികൂടി. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിന് സമീപം ഓടത്തെരുവിൽ നിന്നാണ് ലോറി പിടികൂടിയത്. ഒരു ടൺ സ്‌ഫോടക വസ്തുക്കളാണ് ലോറിയിൽ ഉണ്ടായിരുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ടി.എൻ 56 എ 8565 ലോറിയാണ് പിടികൂടിയത്. ലോറി ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here