സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന്‍ തുടരും. 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടിയുടെ പുതിയ സംസ്ഥാന സമിതിയെയും തിരഞ്ഞെടുത്തു. 87 അംഗ സമിതിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നിലവിലെ അംഗങ്ങളുടെ പട്ടികയില്‍ നിന്ന് 9 പേരെ ഒഴിവാക്കിയുള്ളതാണ് പുതിയ സംസ്ഥാന സമിതി. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയായി രണ്ടാം ടേം ആണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയില്‍ 10 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. വി.വി. ദക്ഷിണാമൂർത്തിയുടെ മരണത്തെ തുടർന്നുള്ള ഒഴിവും കണക്കിലെടുത്താണ് പത്ത് പുതുമുഖങ്ങളെ ഉൾപ്പെടുത്തി പാനലിന് രൂപം നൽകിയിരിക്കുന്നത്.
എ.എൻ. ഷംസീർ, പി.എ. മുഹമ്മദ് റിയാസ്, വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് എന്നിവർ സമിതിയിലെ പുതുമുഖങ്ങളാണ്. ഗോപി കോട്ടമുറിക്കലും സമിതിയിലേക്ക് തിരിച്ചെത്തി. പ്രായാധിക്യം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് ഒന്പതു പേരെ ഒഴിവാക്കയതെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here